മഹിളാമോർച്ച നേതാവിന്റെ ആത്മഹത്യ; യുവമോർച്ച പ്രവർത്തകനെ ഉടൻ അറസ്റ്റ്‌ ചെയ്യണമെന്ന്‌ ഡി വൈ എഫ്‌ ഐ

single-img
12 July 2022

പാലക്കാട്ടെ മഹിളാ മോർച്ച നേതാവും ട്രഷററുമായിരുന്ന ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശമുള്ള യുവമോർച്ച പ്രവർത്തകൻ പ്രജീവിനെ ഉടൻ അറസ്റ്റ്‌ ചെയ്യണമെന്ന്‌ ഡി വൈ എഫ്‌ ഐ ജില്ലാ സെക്രട്ടറിയറ്റ്‌ . മറ്റ്‌ പല യുവതികളുമായും ബിജെപിയിലെ ഉന്നതരുമായും ഇയാൾക്കുള്ള ബന്ധം ആത്മഹത്യക്കുറിപ്പിൽ വ്യക്തമാണ്‌.

ഈ കാര്യവും അന്വേഷിക്കണം. റെയിൽവേയിലെ ജീവനക്കാരനായ ഇയാൾക്കെതിരെ നടപടിയെടുക്കാൻ റെയിൽവേ അധികൃതർക്ക്‌ നിവേദനം നൽകുമെന്നും ഡി വെ എഫ്‌ ഐ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.