രാജ്യാന്തരകാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്ലൈ ഓവര്‍ പണി വിലയിരുത്തുന്നു: പിണറായി വിജയൻ

single-img
12 July 2022

വരൻ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഏകോപിപ്പിക്കാൻ വേണ്ടി തിരുവനന്തപുരത്ത് ക്യാംപ് ചെയ്യുന്ന വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനെ പരിഹസിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ.

രാജ്യാന്തരകാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്ലൈ ഓവര്‍ പണി വിലയിരുത്താന്‍ വന്നിരിക്കുകയാണെന്ന് എന്നാണ് മുഖ്യ മന്ത്രി പറഞ്ഞത്. ഇതിനുപിന്നിലെ ചേതോവികാരം എല്ലാവര്‍ക്കും മനസിലാകുമെന്നും, ലോക്സഭാതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് വിദേശകാര്യമന്ത്രി കഴക്കൂട്ടം ഫ്ലൈ ഓവര്‍ സന്ദർശനം എന്നും പരോക്ഷവിമര്‍ശനമായിരുന്നു മുഖ്യമന്ത്രി നടത്തിയത്.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ കേരളത്തിൽ എത്തിയത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രവർത്തന പദ്ധതികളുടെ ഭാഗമായാണ് കേന്ദ്ര മന്ത്രിയുടെ സന്ദർശനം. ബൂത്തുതലം മുതൽ പാർലമെൻറ് മണ്ഡലം വരെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്കായിട്ടാണ് അദ്ദേഹം എത്തിയത്. കേരളത്തിലെ പ്രധാന സാമൂഹ്യ, രാഷ്‌ട്രീയ വിഷയങ്ങൾ നിരീക്ഷിച്ച് പ്രവർത്തിക്കുകയാണ് പ്രധാന ലക്ഷ്യം