കെഎസ്ഇബിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; മൂന്നുവർഷത്തിനകം സാമ്പത്തിക തകർച്ച എന്ന് നകാര്യ വിഭാഗത്തിന്റെ കണക്കുകൂട്ടൽ

single-img
11 July 2022

സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് പെൻഷൻ മുടങ്ങുമെന്ന സ്ഥിതിയിലായ കെഎസ്ഇബി മൂന്നുവർഷത്തിനകം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന് ധനകാര്യ വിഭാഗത്തിന്റെ കണക്കുകൂട്ടൽ.

2013ലെ ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിൽ 10 വർഷമായി പ്രതിവർഷം 1200 കോടിയിലേറെ രൂപ ഇലക്ട്രിസിറ്റി ഡ്യൂട്ടി ആയി ലഭിച്ചിട്ടും കമ്പനി 1500 കോടി രൂപയുടെ നഷ്ടത്തിൽ ആണെന്ന് കണക്കുകൾ പറയുന്നു.

പ്രതിമാസം 1300 കോടി രൂപ വിറ്റു വരെ ഉണ്ടായിട്ടും ശമ്പളവും പെൻഷനും മറ്റു ബാധ്യതകളും തീർത്താൽ പിന്നെ മിച്ചമായി ഒരു രൂപ പോലും അവശേഷിക്കുന്നില്ല എന്താണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

2020 21 മുതൽ 21 23 വരെയുള്ള ബഡ്ജറ്റിലെ കണക്കുകൾ പ്രകാരം നിലവിൽ 471.1 കോടി രൂപ ശമ്പളയിനത്തിലും 610 കോടി രൂപ പെൻഷൻ ഇനത്തിലും ചെലവാകുന്നു. പ്രതിവർഷം വൈദ്യുതി വിറ്റു വരവ് 15600 കോടി രൂപയാണ് റവന്യൂ ചെലവ് 4700 കോടി രൂപയും. വരവിന്റെ 65% പുറമേ നിന്നുള്ള വൈദ്യുതി വാങ്ങുന്നതിന് ചെലവാകുന്നു. ഒരു യൂണിറ്റ് വൈദ്യുതി വിൽക്കുമ്പോൾ വിലയുടെ രണ്ടു രൂപയോളം രൂപ അതായതു 25% ത്തോളംജീവനക്കാരുടെ ശമ്പളത്തിനായി ചെലവാകുന്നു. ഇതര സംസ്ഥാനങ്ങളിൽ ഇത് വരുമാനത്തിന്റെ 15% മാത്രമാണ്. അതായത് കെഎസ്ഇബി മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് 10% വരെ കൂടുതൽ ശമ്പളത്തിനായി ചെലവാക്കുന്നു.

നിലവിൽ ഈ സാമ്പത്തിക ബാധ്യതയെല്ലാം ഉപഭോക്താക്കൾ ആകും വഹിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.