‘കടുവ’ ആദ്യ നാല് ദിവസം കൊണ്ട് നേടിയത് 25 കോടിയിലധികം രൂപ

single-img
11 July 2022

പൃഥ്വിരാജ് നായകനായനായകനായി നിറഞ്ഞാടിയ ‘കടുവ’ ആദ്യ നാല് ദിവസം കൊണ്ട് നേടിയത് 25 കോടിയിലധികം രൂപയാണ്. അന്താരാഷ്‌ട്ര കളക്ഷനും ഇന്ത്യയിൽ തമിഴ്, കന്നഡ, തെലുങ്ക് പതിപ്പുകളുടെ കളക്ഷനും കണക്കിലെടുക്കുമ്പോൾ ചിത്രം 25 കോടി രൂപ കടന്നു.

കേരളത്തിലെ ബോക്സ് ഓഫിസില്‍ കൊവിഡിന് ശേഷം പൃഥ്വിരാജ് സിനിമ തുടര്‍ച്ചായി നേടുന്ന രണ്ടാം വിജയം കൂടി ആണ് കടുവയുടേത്. കേരളത്തിൽ മാത്രം മൂന്ന് ദിവസം കൊണ്ട് 17 കോടി രൂപയാണ് മലയാളം പതിപ്പ് നേടിയത്.

അതേസമയം, പൃഥ്വിരാജ് നായകനായി ഓടിടിയിൽ ഉൾപ്പെടെ എത്തിയ ജനഗണമന ആഗോള ബോക്സ് ഓഫീസിൽ 50 കോടി രൂപ നേടി. കേരളത്തിൽ നിന്ന് 27.4 കോടി രൂപയാണ് ചിത്രം നേടിയത് എന്നാണ് റിപ്പോർ ട്ടുകൾ. എന്നാൽ, ജനഗണമന എട്ട് ദിവസം കൊണ്ട് നേടിയ അതേ കളക്ഷനാണ് ‘കടുവ’ നാല് ദിവസം കൊണ്ട് നേടിയതെന്ന് നിർമ്മാതാക്കൾ പറയുന്നു.