ഗുജറാത്തില്‍ കനത്ത മഴ; ദക്ഷിണ ഗുജറാത്തിലെ ജില്ലകളില്‍ പ്രളയ സമാന സാഹചര്യം

single-img
11 July 2022

മുംബൈ: ഗുജറാത്തില്‍ കനത്ത മഴ . ദക്ഷിണ ഗുജറാത്തിലെ ജില്ലകളില്‍ പ്രളയ സമാന സാഹചര്യമാണിപ്പോള്‍. ഛോട്ടാ ഉദേപൂരില്‍ 12 മണിക്കൂറിനിടെ പെയ്തത് 1433 മില്ലിമീറ്റര്‍ മഴയാണ്.

ഛോട്ടാ ഉദേപൂര്‍, നവ്സാരി, വല്‍സാഡ്, നര്‍മ്മദ, പഞ്ച് മഹല്‍ ജില്ലകളില്‍ തീവ്ര മഴയാണ് ഇപ്പോള്‍. അടുത്ത 5 ദിവസവും തീവ്ര മഴയെന്ന് പ്രവചനം ഉണ്ട്.

മഴ ദുരിതം നേരിടാന്‍ എന്‍ഡിആര്‍എഫിന്‍റെ 13 സംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ സേനയും രംഗത്ത് ഉണ്ട്. അപകടമേഖലകളില്‍ നിന്ന് രണ്ടായിരത്തിലേറെ പേരെ ഒഴിപ്പിച്ചു.താപി ജില്ലയില്‍ പഞ്ചോല്‍-കുമ്ബിയ പാലം ഒലിച്ച്‌ പോയി.പൊതുഗതാഗതം പലയിടത്തും തടസപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധിയാണ്.