നടിയെ ആക്രമിച്ച കേസിൽ മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തൽ ദിലീപ് കോടതിയിൽ തെളിവായി സമർപ്പിക്കും

single-img
11 July 2022

നടിയെ ആക്രമിച്ച കേസിൽ മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖയുടെ മൊഴി ദിലീപ് കോടതിയിൽ തെളിവായി സമർപ്പിക്കും. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പ്രതിയാക്കാൻ അന്വേഷണസംഘം ഗൂഢാലോചന നടത്തി എന്നും, ദിലീപിന്റെ കൊട്ടേഷൻ പ്രകാരമല്ല പൾസർ സുനി കുറ്റകൃത്യം നടത്തിയത് എന്നുമാണ് മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തൽ.

ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ല. ദിലീപിന്റെ പെട്ടന്നുള്ള ഉയര്‍ച്ചകളില്‍ ഒരുപാട് ശത്രുക്കളുണ്ടായി. അസൂയാവഹമായ കുറേ കാര്യങ്ങള്‍ ആ സമയത്ത് ദിലീപ് ചെയ്തിരുന്നതില്‍ വളരെ ശക്തരായ ചിലര്‍ ദിലീപിനെതിരായി. ആ സാഹചര്യത്തില്‍ ദിലീപിന്റെ പേര് പറഞ്ഞതാകാം. മൂന്ന് നാല് മാസം മിണ്ടാതിരുന്നിട്ട് പിന്നീടല്ലേ പള്‍സര്‍ സുനി ദിലീപിന്റെ പേര് പറഞ്ഞത്. മാധ്യമങ്ങള്‍ എല്ലാം വളച്ചൊടിക്കുകയായിരുന്നു. ദിലീപിന്റെ ആദ്യ ചോദ്യം ചെയ്യലിന് ശേഷം പൊലീസുകാരുടെ മേല്‍ വരെ മിഡിയ പ്രഷര്‍ ചെലുത്തി

രണ്ടാമത്തെ പ്രാവശ്യം ചോദ്യം ചെയ്യപ്പോഴും അറസ്റ്റുണ്ടായപ്പോള്‍, ഞാനും കരുതി, എന്തെങ്കിലും പങ്കുണ്ടായിരിക്കുമെന്ന്. ജയിലില്‍ കഴിഞ്ഞ ദിലീപിനെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം വളരെ അവശനായിരുന്നു. പിടിച്ച് എണീപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍, തളര്‍ന്നുവീഴുകയായിരുന്നു. ഇയര്‍ ബാലന്‍സ് പ്രശ്‌നമടക്കം ഉണ്ടായി ആള്‍ക്ക് വയ്യാത്ത സ്ഥിതിയായിരുന്നു. ഞാനിടപെട്ടാണ് ചികിത്സ കൊടുക്കാനും രണ്ട് പായ, എക്‌സ്ട്രാ പുതപ്പ്, ചെവിയില്‍ വക്കാന്‍ പഞ്ഞി എന്നിവയൊക്കെ കൊടുക്കാന്‍ ഏര്‍പ്പാടാക്കിയത്’ .ശ്രീലേഖ വെളിപ്പെടുത്തി.

‘സസ്നേഹം ശ്രീലേഖ’ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു മുന്‍ ജയില്‍ ഡി.ജി.പിയുടെ ഗുരുതര ആരോപണം.