കുറ്റവാളിയെ സംരക്ഷിക്കുകയായിരുന്നു; ആർ ശ്രീലേഖക്കെതിരെ തൃശൂർ റൂറൽ എസ് പിക്ക് പരാതി

single-img
11 July 2022

നദിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപ് നിരപരാധിയാണെന്ന രീതിയിൽ വെളിപ്പെടുത്തൽ നടത്തിയ വിവാദ യൂട്യൂബ് വീഡിയോയുടെ പേരിൽ മുൻ ജയിൽ ഡിജിപി ആര്‍ ശ്രീലേഖ ഐപിഎസിനെതിരെ പരാതി. സസ്നേഹം ശ്രീലേഖ എന്ന് പേരുള്ള സ്വന്തം യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം ശ്രീലഖ പുറത്തു വിട്ട വീഡിയയിലെ പരാമര്‍ശങ്ങളാണ് പരാതിക്ക് അടിസ്ഥാനം.

വാഹനത്തിനുള്ളിൽ നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പൾസര്‍ സുനി വേറെയും നടിമാരെ ആക്രമിച്ചിരുന്നുവെന്ന് അറിഞ്ഞിട്ടും ശ്രീലേഖ സുനിക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

പ്രൊഫ: കുസുമം ജോസഫാണ് ശ്രീലേഖയ്ക്ക് എതിരായി തൃശൂർ റൂറൽ എസ്.പിക്ക് പരാതി നൽകിയത്. വിവരങ്ങൾ അറിഞ്ഞപ്പോൾ തന്നെ പൾസൾ സുനിക്കെതിരെ കൃത്യമായി നടപടി എടുത്തിരുന്നെങ്കിൽ അയാൾ വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തിക്കില്ലായിരുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, ആ സമയം ജയിൽ മേധാവി കൂടിയായ ശ്രീലേഖ ഐപിഎസ് കുറ്റവാളിയെ സംരക്ഷിക്കുകയായിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ പൾസര്‍ സുനിക്കെതിരെ പുതിയ കേസെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു