മഹിളാ മോര്‍ച്ച നേതാവിന്റെ മരണത്തിൽ ദുരൂഹത; ആത്മഹത്യാ കുറിപ്പില്‍ പ്രാദേശിക ബിജെപി നേതാവിന്‍റെ പേര്

single-img
11 July 2022

മഹിളാ മോര്‍ച്ച നേതാവ് ശരണ്യയുടെ മരണത്തില്‍ ദുരൂഹത. പ്രാദേശിക ബിജെപി നേതാവ് പ്രജീവിന്‍റെ പേരാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. പ്രജീവ് തന്നെ ഉപയോഗപ്പെടുത്തിയെന്ന് ശരണ്യ ആത്മഹത്യ കുറിപ്പിൽ പറയുന്നു. അഞ്ച് പേജുള്ള ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തത്.

ശരണ്യയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ബിജെപി നേതാവ് പ്രജീവാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം ഉന്നയിച്ചിരുന്നു. ബിജെപി നേതൃത്വത്തിന് ഇക്കാര്യം വ്യക്തമാക്കി പരാതി നൽകിയിട്ടുണ്ടെന്നും ഉചിത നടപടി ഉടന്‍ പ്രതീക്ഷിക്കുന്നതായും ശരണ്യയുടെ കുടുംബം പറഞ്ഞു.