കിരീടനേട്ടത്തില്‍ റോജര്‍ ഫെഡററെ മറികടന്നു; വിംബിള്‍ഡണിൽ ഏഴാം കിരീടം സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്

single-img
10 July 2022

ഇന്ന് നടന്ന ഫൈനലിലെ വിജയത്തിലൂടെ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്. ഫൈനലില്‍ ഓസ്‌ട്രേലിയയുടെ നിക്ക് കിര്‍ഗ്യോസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജോക്കോവിച്ച് കിരീടം നിലനിര്‍ത്തിയത്. സ്‌കോര്‍ 4-6, 6-3, 6-4, 7-6.

സെര്‍ബിയയുടെ ജോക്കോവിച്ച് സ്വന്തമാക്കുന്ന 21-ാം ഗ്രാന്‍സ്ലാം കിരീടമാണിത്. ഈ നേട്ടത്തോടെ ആകെ ഗ്രാന്‍സ്ലാം കിരീടനേട്ടത്തില്‍ റോജര്‍ ഫെഡററെ മറികടക്കാനും ജോക്കോവിച്ചിനായി. 22 വിജയങ്ങൾ സ്വന്തമാക്കിയ സ്പാനിഷ് താരം റാഫേല്‍ നദാലാണ് മുന്നില്‍.

മാത്രമല്ല, വിംബിള്‍ഡണില്‍ ജോക്കോവിച്ചിന്റെ ഏഴാം കിരീടമാണിത്. ഫെഡററും ഏഴ് തവണ വിംബിള്‍ണ്‍ നേടിയിട്ടുണ്ട്. ഒമ്പത് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണും യു എസ് ഓപ്പണില്‍ മൂന്ന് തവണയും ഫ്രഞ്ച് ഓപ്പണില്‍ രണ്ട് തവണയും കിരീടം സ്വന്തമാക്കി.