സിപിഎമ്മിനെ വിമർശിക്കുന്നതിൽ ഭയമില്ല; പ്രത്യയശാസ്ത്രപരമായി താൻ ഒരു കമ്മ്യൂണിസ്റ്റ് തന്നെയാണെന്ന് അഡ്വ. ജയശങ്കര്‍

single-img
10 July 2022

സിപിഎമ്മിനെ നിരന്തരം വിമര്‍ശിക്കുന്നതില്‍ തനിക്ക് ഭയമില്ലെന്ന് മാധ്യമ നിരീക്ഷകനും അഭിഭാഷകനുമായ എ ജയശങ്കര്‍. 1986 മുതൽ സിപിഐ പാര്‍ട്ടി അംഗമാണെന്നും സാങ്കേതികമായി ഇപ്പോഴും സിപിഐ അംഗമാണ് താനെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴും പ്രത്യയശാസ്ത്രപരമായി ഞാനൊരു കമ്മ്യൂണിസ്റ്റ് തന്നെയാണ്. എന്നാൽ സ്റ്റാലിനിസത്തോട് എതിര്‍പ്പുണ്ടെന്നും സ്റ്റാലിനിസം, മാര്‍ക്‌സിസം, ഫാസിസം എല്ലാം ഇതിന്റെ തന്നെ വകഭേദങ്ങളാണെന്നും അദ്ദേഹം പറയുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനംതന്നെ സ്വതന്ത്രചിന്തയും സ്വതന്ത്രമായ ആശയപ്രകടനവും അനുവദിക്കാതിരിക്കുക എന്നതാണ്. അവരുടെ കര്‍ണേജപന്മാര്‍ക്കുമാത്രം അവസരം കൊടുക്കുക എന്നതാണ്ട്രാ

ലോക രാജ്യങ്ങളിൽ കമ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്കുതന്നെ ആത്യന്തികമായി കാരണമാക്കിയത് ജനാധിപത്യമില്ലായ്മയാണ്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ തിരഞ്ഞെടുപ്പില്ല എന്നതു മാത്രമല്ല. സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങള്‍, തെറ്റ് ചൂണ്ടിക്കാണിക്കാനുള്ള അവസരം, അതൊന്നുമില്ല. കിഴക്കന്‍ യൂറോപ്പിലെ രാജ്യങ്ങളിലും സോവിയറ്റ് യൂണിയനിലുമെല്ലാം സംഭവിച്ചത് അതുതന്നെ.ആന്തരികമായുള്ള ഒരു ഛിദ്രം ആത്യന്തികമായി അതിന്റെ പതനത്തില്‍ ചെന്ന് അവസാനിക്കും. പശ്ചിമബംഗാളില്‍ സംഭവിച്ചതും മറ്റൊന്നല്ല എന്ന് അദ്ദേഹം പറയുന്നു.

അതേപോലെ തന്നെ, സിപിഎമ്മിനെ വിമര്‍ശിക്കുമ്പോള്‍ ഭയം ഒരിക്കലും ഉണ്ടായിട്ടില്ലെന്നും കാരണം താൻ പറയുന്നതൊക്കെ സത്യമാണെന്ന് സിപിഎമ്മിന്റെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമറിയാമെന്നും ജയശങ്കർ. ഞാന്‍ ഒരിക്കലും വ്യക്തിലാഭത്തിനുവേണ്ടിയോ അല്ലെങ്കില്‍ സിപിഎം എന്ന പാര്‍ട്ടിയോടുള്ള വിദ്വേഷം കാരണമോ പറയുന്നതല്ല. അവരുടെ ചില പ്രവണതകളെ ഞാന്‍ എതിര്‍ക്കുന്നു എന്നുമാത്രം. കോണ്‍ഗ്രസ് ഭരിക്കുന്ന സമയത്ത് അവരെയും ഞാന്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.