സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു

single-img
10 July 2022

തിരുവനന്തപുരത്ത് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്തിയില്ല. തീകത്തിച്ചത് പെട്രോളൊഴിച്ച് എന്നതിനപ്പുറം മറ്റ് തെളിവുകളൊന്നുമില്ല.

2018 ഒക്ടോബർ 27 പുലർത്തിയാണ് തിരുവനന്തപുരം കുണ്ടമൻ കടവിലുള്ള സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീപിടിച്ചത്. ആശ്രമത്തിനു മുന്നിൽ ഉണ്ടായിരുന്ന കാറുകൾ പൂർണമായും കത്തി നശിച്ചു. കൂടാതെ ആശ്രമത്തിന്റെ ചുവരുകൾ അടക്കം തീ പടരുകയും ആശ്രമത്തിനു കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.

ശബരിമല യുവതി പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ഈ സംഭവം വലിയ വിവാദമായിരുന്നു. ഇതിനെ തുടർന്ന് മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾ ആശ്രമത്തിൽ എത്തുകയും വലിയ രീതിയിലുള്ള അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കേസിന്റെ തുടക്കത്തിൽ കേരളാ പോലീസിന്റെ പ്രത്യേക സംഘമാണ് ഈ കേസന്വേഷിച്ചത്. അതിനുശേഷം ക്രൈംബ്രാഞ്ചി കേസ് ഏറ്റെടുക്കുകയായിരുന്നു.

അന്ന് ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ടോമിൻ ജെ.തച്ചങ്കരി ഉൾപ്പെടെ ഉദ്യോഗസ്ഥൻ നേരിട്ടായിരുന്നു അന്വേഷണത്തിന് മേൽനോട്ടം വഹിച്ചത്. എന്നാൽ ഏതാണ്ട് മൂന്നുവർഷവും എട്ടു മാസവും കഴിഞ്ഞിരിക്കുന്നു അന്വേഷണം തുടങ്ങിയിട്ട്. ഇത്രയും കാലമായിട്ടും തുടങ്ങിയെടുത്തുന്ന ഒരിഞ്ചുപോലും മുന്നോട്ടു പോകുവാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇതോടെയാണ് അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.