ആശ്രമം കത്തിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നത് ഖേദകരം: സ്വാമി സന്ദീപാനന്ദഗിരി

single-img
10 July 2022

തന്റെ തിരുവനന്തപുരത്തെ ആശ്രമം കത്തിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നത് ഖേദകരമാണെന്നും കേസന്വേഷണം അവസാനിപ്പിക്കാൻ പോകുന്നുവെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും സ്വാമി സന്ദീപാനന്ദഗിരി.

അതേസമയം, ക്രൈം ബ്രാഞ്ച് ആശ്രമം കത്തിച്ച കേസില്‍ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കം ആരംഭിച്ചു. കഴിഞ്ഞ മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്തിയില്ല എന്നതും തീ കത്തിച്ചത് പെട്രോളൊഴിച്ച് എന്നതിനപ്പുറം മറ്റ് തെളിവുകളൊന്നുമില്ല എന്നതുമാണ് അവസ്ഥ.

ഈ പശ്ചാത്തലത്തിൽ ചില കാര്യങ്ങള്‍ കൂടി പരിശോധിച്ച ശേഷം അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വിഷയത്തിൽ ഉന്നത ഉദ്യോഗസ്ഥരുമായി ക്രൈം ബ്രാഞ്ച് സംഘം കൂടിയാലോചന നടത്തിയ ശേഷമായിരിക്കും അന്വേഷണം അവസാനിപ്പിക്കുന്നതില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.