ശ്രീലങ്കയിൽ അടിയന്തിര യോഗം; സ്പീക്കർ മഹിന്ദ യാപ അബേവർധന താത്ക്കാലിക പ്രസിഡന്റായി ചുമതലയേൽക്കാൻ സാധ്യത

single-img
9 July 2022

നിലവിലെ പ്രസിഡന്റിന്റെ വസതിയിലേക്കും കടന്നുകയറിയ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ശ്രീലങ്കയിൽ സ്പീക്കർ മഹിന്ദ യാപ അബേവർധന താത്ക്കാലിക പ്രസിഡന്റായി ചുമതലയേൽക്കുമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രിയായ റെനിൽ വിക്രമസിം​ഗെ സ്പീക്കറുടെ വസതിയിൽ വിളിച്ച അടിയന്തര യോ​ഗം ഇപ്പോഴും പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്.

പ്രധാനമന്ത്രിയും മറ്റ് പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളും ഓൺലൈനായി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇപ്പോഴുള്ള പ്രസിഡന്റ് ​ഗോത്തബായ രജപക്സെയോടും പ്രധാനമന്ത്രിയോടും രാജി ആവശ്യപ്പെടാനാണ് യോ​ഗത്തിലെ തീരുമാനമെന്നാണ് അവിടെ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ശ്രീലങ്കൻ ഭരണഘടനാ പ്രകാരം താൽക്കാലിക പ്രസിഡന്റായി സ്പീക്കർ ചുമതലയേൽക്കും . നിലവിലെ സാഹചര്യങ്ങളിൽ അടിയന്തരമായി പാർലമെന്റ് സമ്മേളിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് പ്രധാനമന്ത്രി കത്ത് നൽകിയിരുന്നു.

കഴിഞ്ഞ എഴുപത് വർഷത്തിനിടെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മഹീന്ദ രജപക്സെക്ക് ശേഷം വന്ന ​ഗോത്തബായ രജപക്സെയും പരാജയപ്പെട്ടുവെന്നാണ് പ്രക്ഷോഭകർ പറയുന്നത്. നിലവിൽ രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചു.