ഷവോമി ഫോണുകള്‍ക്കും ലാപ്ടോപ്പിനും വന്‍ വിലക്കുറവ്

single-img
9 July 2022

ഷവോമി ഫോണുകള്‍ക്കും ലാപ്ടോപ്പിനും വന്‍ വിലക്കുറവ്. സ്‌മാര്‍ട്ട്‌ഫോണുകള്‍, സ്‌മാര്‍ട്ട് വാച്ചുകള്‍, സ്‌മാര്‍ട്ട് ടിവികള്‍, ഓഡിയോ, ഓഡിയോ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവുണ്ട്.

ഷവോമി 12 പ്രോ 12GB+256GB പതിപ്പ് ഇപ്പോള്‍ 18,000 രൂപ കിഴിവിലാണ് ലഭിക്കുന്നത്. നിലവില്‍ വിപണിയില്‍ ഈ ഫോണിന്‍റെ വില 66,999 രൂപയാണ്. ലാപ്‌ടോപ്പുകളിലും വിലക്കുറവ് ഉണ്ട്. ഇത് പ്രൊഫഷണലുകളെയും വിദ്യാര്‍ത്ഥികള്‍ക്കും അനുകൂലമായ ഒരു ഓഫറാണ്. ഷവോമിയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ ബ്രാന്‍ഡായ റെഡ്മിയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്കും വിക്കുറവുണ്ട്.കമ്ബനിയുടെ ഫ്ലഗ്ഷിപ്പ് ഫോണാണ് ഷവോമി 12 പ്രോ .

വളരെക്കാലമായി ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വിജയകരമായ ഉപഭോക്തൃ ഇലക്‌ട്രോണിക് ബ്രാന്‍ഡുകളിലൊന്നാണ് ഷവോമി. വെറും എട്ട് വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് ടിവികളും സ്മാര്‍ട്ട്‌ഫോണുകളും ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്ന വിഭാഗങ്ങളിലെ മുന്‍നിര ബ്രാന്‍ഡായി ഇന്ത്യയില്‍ ഷവോമി മാറി.