ബിഗ് ബോസ് താരം റോബിന്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞു; കല്ലിൽ തട്ടി നിന്നതിനാൽ രക്ഷപ്പെട്ടതായി റോബിൻ

single-img
9 July 2022

മിനിസ്‌ക്രീനിലെ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 4 എന്ന പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ മത്സരാര്‍ത്ഥിയായി മാറിയ ഡോ. റോബിന്‍ രാധാകൃഷ്ണൻ സഞ്ചരിച്ചിരുന്ന കാര്‍ അപടകത്തില്‍പ്പെട്ടു. തൊടുപുഴയില്‍ ഒരു ഉദ്ഘാടനത്തിനായി പോകുന്നതിനിടെയായിരുന്നു വാഹനം അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ നിന്നും താൻ വളരെ അത്ഭുതകരമായി രക്ഷപ്പെട്ടതായി റോബിന്‍ ഉദ്ഘാടന വേദിയില്‍ പറഞ്ഞു. വരുന്ന വഴി തന്റെ വാഹനം ഒരു കൊക്കയിലേക്ക് മറിഞ്ഞെന്നും എന്നാൽ ഒരു കല്ലില്‍ തട്ടി നിന്നതുകൊണ്ട് മാത്രം രക്ഷപ്പെടുകയായിരുന്നുവെന്നും റോബിന്‍ പറഞ്ഞു.

ഇവിടേക്ക് നിങ്ങളെ കാണാന്‍ വേണ്ടിയാണ് ഞാന്‍ വന്നതെന്നും ഉദ്ഘാടന വേദിയില്‍ റോബിന്‍ പറഞ്ഞു. ഇവിടെ റോബിൻ കാണിച്ച അപകടത്തിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.