വിവേക് ഒബ്റോയിയുടെ ശബ്ദമായി ‘കടുവ’യിലും വിനീത്

single-img
8 July 2022

ലൂസിഫർ എന്നെ മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റിന് ശേഷം പാൻ ഇന്ത്യൻ താരം വിവേക് വില്ലൻ വേഷത്തിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി പൃഥ്വിരാജ് നായകനായ ഷാജി കൈലാസ് ചിത്രം കടുവയ്ക്കുണ്ട്.

വിവേകിന്റെ ആദ്യ മലയാള സിനിമയായ ലൂസിഫറിൽ ശബ്ദം നൽകിയത് നടൻ വിനീത് ആയിരുന്നു. ഇതിന് വിനീതിന് സംസ്ഥാന പുരസ്‌ക്കാരവും ലഭിച്ചിരുന്നു. ഇപ്പോൾ ‘കടുവ’യിലും വിനീത് തന്നെയാണ് വിവേക് ഒബ്റോയിക്ക് ശബ്ദം നൽകിയിരിക്കുന്നത്.

പൃഥ്വിയുടെ വില്ലനായി കടുവയിൽ ഐജി ജോസഫ് ചാണ്ടിയെന്ന കഥാപാത്രമായാണ് വിവേക് ഒബ്റോയി എത്തിയത്. ജോസഫ് ചാണ്ടിയെ അതിന്റെ പൂർണ്ണ തികവോടെ വിവേക് ഒബ്റോയി അവതരിപ്പിച്ചപ്പോൾ വിനീതിന്റെ ശബ്ദം അതിനു മാറ്റുകൂട്ടി.

അതേസമയം, പൃഥ്വിരാജ് സുകുമാരന്റെ അമ്മയുമായ മല്ലിക സുകുമാരനും ശബ്ദസാന്നിധ്യമായി ചിത്രത്തിലുണ്ട്. കടുവയിൽ സീമ അവതരിപ്പിച്ച കഥാപാത്രത്തിനാണ് മല്ലിക സുകുമാരൻ ശബ്ദം നൽകിയത്. വില്ലനായ ജോസഫ് ചാണ്ടിയുടെ അമ്മ കഥാപാത്രമായ തിരുത ചേട്ടത്തിയായി എത്തിയത് സീമ ആയിരുന്നു.