താന്‍ രാഹുല്‍ ഗാന്ധിയുടെ ഹനുമാനെന്ന് തെലുങ്കാന കോണ്‍ഗ്രസ് അധ്യക്ഷൻ

single-img
8 July 2022

താന്‍ രാഹുല്‍ ഗാന്ധിയുടെ ഹനുമാൻ ആണെന്നും തെലങ്കാനയില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുകയാണെങ്കില്‍ മുഖ്യമന്ത്രിയെ ദേശീയ അധ്യക്ഷയായ സോണിയാ ഗാന്ധി തീരുമാനിക്കുമെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡി.

ദേശീയ തലത്തിൽ കോണ്‍ഗ്രസ് പാർട്ടിയുടെ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടി സുബ്ബറാമി റെഡ്ഡിക്ക് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായുരുന്നു അദ്ദേഹം. സംസ്ഥാനത്തെ അടുത്ത തെരഞ്ഞെടുപ്പില്‍ 99 സീറ്റുകളില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു.

അതേസമയം, താന്‍ രാഹുല്‍ ഗാന്ധിയുടെ ഹനുമാൻ ആണെന്നും രാഹുലിനെ അടുത്ത പ്രധാനമന്ത്രിയാക്കുന്നതിന് വേണ്ടി നിരവധി നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരുമെന്നും രേവന്ത് അവകാശപ്പെട്ടു. ഇപ്പോൾ താൻ സംസ്ഥാന അദ്ധ്യക്ഷ പദവിയില്‍ താന്‍ രണ്ട് വര്‍ഷം പിന്നിട്ടു.

സംസ്ഥാനത്തെ മുഖ്യമന്ത്രിയേക്കാളും രാജ്യത്തിന്റെ പ്രധാനമന്ത്രിയേക്കാളും പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ് സോണിയ ഗാന്ധി തനിക്ക് നല്‍കിയതെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേർത്തു.