വിക്രമിന് ഹൃദയാഘാതം ഉണ്ടായെന്ന വാര്‍ത്തകൾ തള്ളി മകൻ ധ്രുവ് വിക്രം; ഒരു ദിവസത്തിനുള്ളിൽ ആശുപത്രി വിടും

single-img
8 July 2022

പ്രശസ്ത തമിഴ് നടന്‍ വിക്രമിന് ഹൃദയാഘാതം ഉണ്ടായേനെ വാർത്തകൾ നിഷേധിച്ചുകൊണ്ട് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍. വിക്രം ഇപ്പോൾ ആശുപത്രിയിൽ സുഖമായി ഇരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ മാനേജന്‍ എം. നാരയണന്‍ ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന് നെഞ്ചില്‍ നേരിയ അസ്വസ്ഥതയുണ്ടായിരുന്നു, അത് മാറുന്നതിനുള്ള ചികിത്സയിലാണ്. അല്ലാതെ ഹൃദയാഘാതം ഉണ്ടായിട്ടില്ല.

അത്തരത്തിലുള്ള കിംവദന്തികള്‍ കേള്‍ക്കുന്നതില്‍ തങ്ങള്‍ക്ക് വേദനയുണ്ടെന്ന് വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമും അറിയിച്ചു. വിക്രം ഇപ്പോള്‍ സുഖമായിരിക്കുന്നു. ഈ സമയം ഞങ്ങളുടെ കുടുംബത്തിന് ആവശ്യമായ സ്വകാര്യത ആവശ്യമാണ്. അദ്ദേഹം ഒരു ദിവസത്തിനകം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകാനാണ് സാധ്യതയെന്നും ധ്രുവ് അറിയിച്ചു.

അതേസമയം, നെഞ്ച് വേദനയെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന നടന്‍ വിക്രം അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതരും അറിയിച്ചിരുന്നു.