സജി ചെറിയാനോട് ഹെൽമെറ്റ് എവിടെ ഷോൺ ജോർജ്; എങ്കിൽ ഷോണിന്റെ ഹെൽമെറ്റ് എവിടെ എന്ന് തിരിച്ചു സോഷ്യൽ മീഡിയ

single-img
8 July 2022

ഭരണഘടന​ക്കെതിരെ നടത്തിയ പ്രസംഗത്തെ തുടർന്ന് രാജിവെച്ച മുൻമന്ത്രി സജി ചെറിയാൻ സ്കൂട്ടറിൽ ഹെൽമറ്റിടാതെ പോകുന്ന ചിത്രം രാവിലെ ഒരു പത്രം പ്രസിദ്ധീകരിച്ചിരുന്നു. അത് പങ്കുവെച്ച് മാസ് ഡയലോഗ് അടിച്ചു ടോൾ വാങ്ങുകയാണ് പി.സി ജോർജിന്റെ മകൻ ഷോൺ ജോർജ്.

മന്ത്രി സ്ഥാനം ഒഴിഞ്ഞശേഷം ചെങ്ങന്നൂർ കൊഴുവല്ലൂരിലെ വീട്ടിലെത്തിയ സജി ചെറിയാൻ എംഎൽഎ സ്കൂട്ടറിൽ പോകുന്ന ചിത്രമാണ് ഷോൺ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ‘ഹെൽമെറ്റ് എവിടെ സഖാവേ …… പെറ്റി അടച്ചേ മതിയാവൂ …… അല്ലെങ്കിൽ ……ശേഷം കോടതിയിൽ’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഇത് പങ്കു വെച്ചത്.

എന്നാൽ, ഇതിന് താ​​ഴെ കമന്റുകളുടെ പ്രളയമായിരുന്നു. ഷോൺ ​ജോർജ് ഹെൽമറ്റിടാതെ ഒറ്റക്കും പിന്നിൽ ആളെ ഇരുത്തിയും സ്കൂട്ടറിൽ പോകുന്ന നിരവധി ചിത്രങ്ങളാണ് താഴെ നിമിഷങ്ങൾക്കകം പോസ്റ്റിൽ നിറഞ്ഞത്.

‘എണ്ണം എത്രവരെ കൂടും എന്ന് കണ്ടറിയാം ഷോണേട്ടാ, എല്ലാം കൂടി എണ്ണി തിട്ടപ്പെടുത്തിയിട്ടു കോടതിയിൽ പോകുമ്പോൾ ഒരുമിച്ചങ് അടച്ചേക്ക്’, എന്നാണ് കമെന്റ്. എന്തായാലും അടക്കാനുള്ള പെട്ടികളുടെ എണ്ണം എടുക്കുന്ന തിരക്കിലാണ് ഇപ്പോൾ ഷോൺ.