മുപ്പത് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വര്‍ഷത്തിലൊരിക്കല്‍ സൗജന്യ ആരോഗ്യപരിശോന;വീണാ ജോര്‍ജ്

single-img
8 July 2022

തിരുവനന്തപുരം : മുപ്പത് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വര്‍ഷത്തിലൊരിക്കല്‍ സൗജന്യ ആരോഗ്യപരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ജീവിതശൈലി രോഗങ്ങളും അതിനുള്ള സാധ്യതയും കണ്ടെത്തുകയാണ് ലക്ഷ്യം . ജീവിതശൈലി രോഗങ്ങളുടെ രജിസ്ട്രിയുണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു .

140 പഞ്ചായത്തുകളില്‍ ഈ പരിശോധന തുടങ്ങി. ഇതുവരെ 1.3ലക്ഷം പേരെ പരിശോധിച്ചു . വൃക്കരോഗം തടയാന്‍ കയാമ്ബയിന്‍ വനടത്തും.ചെലവേറിയ ഹീമോ ഡയാലിസിസിന് പകരം വീട്ടില്‍ ചെയ്യാവുന്ന പെരിറ്റോണിയല്‍ ഡയാലിസിസിന് പ്രചാരണം നല്‍കും .

ഇതുവരെ 11 ജില്ലകളില്‍ പദ്ധതി തുടങ്ങി . മൂന്നിടത്ത് ഉടന്‍ ആരംഭിക്കും . സംസ്ഥാനത്താകെ 97 ആരോഗ്യസ്ഥാപനങ്ങളിലാണ് ഇപ്പോള്‍ ഡയാലിസിസ് കേന്ദ്രങ്ങളുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു .