അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ആറ് സീറ്റുകളിൽ വിജയിക്കാൻ കഴിയുമെന്ന് ബിജെപി

single-img
8 July 2022

അടുത്ത തെരഞ്ഞെടുപ്പിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ ബിജെപി തയ്യാറാക്കിയ 129 ലോകസഭ മണ്ഡലങ്ങളിൽ കേരളത്തിൽ നിന്നും തിരുവനന്തപുരം ഉൾപ്പടെ ആറ് ലോകസഭാ മണ്ഡലങ്ങൾ.

2019 ലെ ലോകസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മുന്നേറ്റം ഉണ്ടാക്കിയ മണ്ഡലങ്ങള് ഇവയെല്ലാം. ഈ ആറ് മണ്ഡലങ്ങൾക്കും കൂടുതൽ പരിഗണന ഉണ്ടാകും. ഹൈദരാബാദിൽ നടന്ന ദേശീയ നിർവാഹസമിതി യോഗ തീരുമാനപ്രകാരമുള്ള ദക്ഷിണേന്ത്യൻ മിഷന്റെ ഭാഗമായിട്ടാണ് മുന്നൊരുക്കം.

ജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ കേന്ദ്രമന്ത്രിമാർ തന്നെ ചുമതല വഹിക്കും. രാജ്യമൊട്ടുക്ക് 46 മന്ത്രിമാർ ഇതിനായി പര്യടനം നടത്തും. കേന്ദ്രസർക്കാരിന് ജനക്ഷേമ പദ്ധതികളിലെ ഗുണഭോക്താക്കളുമായി ആശയവിനിമയം, വ്യത്യസ്ത തലത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ചകൾ, പാർട്ടിയുടെയും പോഷക സംഘടനകളുടെയും യോഗത്തിൽ പങ്കെടുക്കാൻ തുടങ്ങിയവയാണ് മന്ത്രിമാരുടെ ചുമതല.

എന്നാൽ ഏതെങ്കിലുമൊരു മണ്ഡലത്തിന് മാത്രമായി പ്രത്യേക പരിഗണന ഒന്നും നൽകുന്നില്ലെന്നും, എല്ലാ മണ്ഡലത്തിൽ തുല്യ പ്രാധാന്യം നൽകുമെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ വിശദീകരണം.

തിരഞ്ഞെടുപ്പ് ഒരുക്കത്തിനായി 10, 11, 12 തീയതികളിൽ കേന്ദ്രമന്ത്രി എസ് ജയശങ്കർ തിരുവനന്തപുരം മണ്ഡലത്തിൽ മുപ്പതോളം യോഗങ്ങളിൽ പങ്കെടുക്കും. തിരുവനന്തപുരത്തിന് പുറമേ ആറ്റിക്കൽ മാവേലിക്കര പത്തനംതിട്ട തൃശ്ശൂർ പാലക്കാട് എന്ന് ജയസാധ്യത കൂടുതലുള്ള ലോകസഭാ മണ്ഡലങ്ങളായി പരിഗണിക്കുന്നത്.

സംസ്ഥാനത്ത് നിന്നും ബിജെപിയുടെ പ്രതിനിധിയായി ലോകസഭയിൽ ആരുമില്ലെങ്കിലും കേരളത്തിന് അർഹമായ പരിഗണന നൽകുന്നുണ്ട് എന്ന ബോധ്യപ്പെടുത്താനാണ് പ്രചാരണങ്ങൾ. പിടി ഉഷയെ രാജ്യസഭാ അംഗമാക്കിയതും പ്രചാരണ വിഷയമാക്കും. ഉഷയെ പരിഗണിച്ച് രാഷ്ട്രീയത്തിനതീതമായി അംഗീകരിക്കപ്പെട്ടു എന്നാണ് സംഘടന തലത്തിലുള്ള വിലയിരുത്തൽ. 15 16 17 തീയതികളിൽ പാലക്കാട് നടക്കുന്ന സംസ്ഥാന ശിബിരത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യും.