‘ഡ്രൈവര്‍ ജമുന’; മുഴുനീള ഡ്രൈവറുടെ വേഷത്തിൽ ഐശ്വര്യ രാജേഷ്; ട്രെയിലർ കാണാം

single-img
8 July 2022

ഐശ്വര്യ രാജേഷ് കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രം ‘ഡ്രൈവര്‍ ജമുന’യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. ഈ സിനിമയിൽ ഒരു മുഴുനീള ഡ്രൈവറുടെ വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പൂർണ്ണമായ ഒരു ഔട്ട്-ആന്‍ഡ് ഔട്ട് റോഡ് മൂവിയായി അണിയിച്ചൊരുക്കിയ ഈ ചിത്രം ഒരു വനിതാ ക്യാബ് ഡ്രൈവറുടെ ഒരു ദിവസത്തില്‍ സംഭവിക്കുന്ന നാടകീയ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് പറയുന്നത്. കിന്‍സ്ലിന്‍ സംവിധാനം ചെയ്യുന്ന ചിത്രം 18 റീല്‍സിന്റെ ബാനറില്‍ എസ്പി ചൗത്താരിയാണ് നിര്‍മ്മിക്കുന്നത്.

തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ എന്നീ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. ഐശ്വര്യയ്ക്ക് പുറമെ ആടുകളം നരേന്‍, ശ്രീരഞ്ജനി, അഭിഷേക്, ‘രാജാ റാണി’ ഫെയിം പാണ്ഡ്യന്‍, കവിതാ ഭാരതി, പാണ്ടി, മണികണ്ഠന്‍, രാജേഷ്, തുടങ്ങി നിരവധി താരങ്ങള്‍ ഇതിൽ അഭിനയിക്കുന്നു.