സ്വപ്‌നയ്ക്ക് എച്ച്ആര്‍ഡിഎസില്‍ ശമ്പളവും ആനുകൂല്യങ്ങളും ഇല്ലാത്ത പുതിയ പദവി

single-img
6 July 2022

സ്വർണ്ണക്കടത്തു കേസിൽ സംസ്ഥാന സര്‍ക്കാരിനെതിരായ ഗൂഢാലോചനാത്തിരക്കഥ പൊളിഞ്ഞതോടെ പുതിയ നീക്കവുമായി ആര്‍എസ്എസ് രംഗത്തെത്തി . സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന് സംഘടനയിൽ പുതിയ പദവി നൽകുകയായിരുന്നു . തങ്ങൾ സ്വപ്നയെ ശമ്പളമുള്ള ജോലിയില്‍ നിന്ന് പുറത്താക്കിയതായും സ്ത്രീശാക്തീകരണ ഉപദേശക സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് സ്വപ്ന തുടരുമെന്നും എച്ച് ആര്‍ഡിഎസ് അറിയിക്കുകയായിരുന്നു.

സ്വപ്നയുടെ ഇപ്പോഴത്തെ പദവിക്ക് ശമ്പളവും ആനുകൂല്യങ്ങളുമില്ലെന്നുമാണ് എച്ച്ആര്‍ഡിഎസ് നൽകുന്ന വിശദീകരണം. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് അനുകൂല സ്വകാര്യ എൻജി ഓ ആയ എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടറായി ഫെബ്രുവരിയിലാണ് സ്വപ്നയ്ക്ക് നിയമനം നല്‍കിയത്.

പിന്നാലെ സ്ത്രീ ശാക്തീകരണ ഉപദേശക സമിതി അധ്യക്ഷ സ്ഥാനത്ത് സ്വര്‍ണക്കടത്ത് കേസില്‍ ജയില്‍ മോചിതയായതിന് പിന്നാലെ ഫെബ്രുവരി 12-നാണ് സ്വപ്നയ്ക്ക് എച്ച്ആര്‍ഡിഎസ് നിയമന ഉത്തരവ് നല്‍കിയത്. ഇതിൽ 43000 രൂപ ശമ്പളത്തിലായിരുന്നു നിയമനം നടത്തിയത്.