സജി ചെറിയാൻ എം എൽ എ സ്ഥാനവും രാജി വെക്കണം: കെ സുധാകരൻ

single-img
6 July 2022

ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗം നടത്തിയ സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ എം എൽ എ സ്ഥാനവും രാജിവെക്കണം എന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ.

നേരത്തെ ​ര​ണ​ഘ​ട​ന​ക്കെ​തി​രാ​യ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ സ​ജി ചെ​റി​യാ​നെ പൂ​ര്‍​ണ​മാ​യി പി​ന്തു​ണ​ക്കാ​തെ സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി രം​ഗ​ത്തു​വ​ന്നി​രു​ന്നു. ആദ്യഘട്ടത്തിൽ രാജി വേണ്ട എന്നാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത് എങ്കിലും, സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്നു ത​ന്നെ രാജി വെച്ചത്. ഇതോടെ മുഖ്യമന്ത്രിക്ക് സജി ചെറിയാൻ രാജിക്കത്ത് കൈമാറുകയായിരുന്നു.

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്ക​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​രി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി മ​ന്ത്രി​യു​ടെ ആദ്യ രാ​ജി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. മാതൃഭൂമി ഡോട്ട്‌കോമാണ് മന്ത്രിയുടെ വിവാദ പ്രസംഗം ആദ്യം വാര്‍ത്തയാക്കിയത്. പിന്നാലെ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ മന്ത്രിയുടെ രാജിക്കായി സമ്മര്‍ദ്ദമേറി. വിഷയത്തില്‍ ഗവര്‍ണറും ഇടപെട്ടിരുന്നു. ഭരണഘടനയെ തള്ളി പറഞ്ഞ മന്ത്രിക്ക് രാജിവെക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന് നിയമവിദഗ്ദ്ധരടക്കം വ്യക്തമാക്കിയ സാഹചര്യത്തിലാണ് സിപിഎം നേതൃത്വം സജി ചെറിയാനോട് രാജി ആവശ്യപ്പെട്ടത്.