ഉണ്ടായത് നാക്കുപിഴ; മന്ത്രി സജി ചെറിയാന്‍ രാജിവെക്കേണ്ടതില്ല: എംഎ ബേബി

single-img
5 July 2022

ഭരണഘടനയ്ക്ക് എതിരെ നടത്തിയതായി പറയുന്ന പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന്‍ രാജിവെക്കേണ്ടതില്ലെന്ന് സിപിഎം പിബി അംഗം എം എ ബേബി. പ്രസംഗത്തിനിടെ സജി ചെറിയാന് സംഭവിച്ച നാക്കു പിഴയയാണ്. ഈ വിവരം മന്ത്രി തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും എം.എ ബേബി പറഞ്ഞു.

നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയ്ക്ക് എതിരായി അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി തന്നെ വിശദീകരിച്ച സ്ഥിതിക്ക് അത് അവസാനിപ്പിക്കണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു. പ്രസ്തുത വിഷയത്തിൽ വിഷയത്തില്‍ സജി ചെറിയാന്‍ നിയമസഭയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

രാജ്യത്തിന്റെ ഭരണഘടനയ്ക്ക് എതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഭരണകൂടത്തെയാണ് വിമര്‍ശിച്ചതെന്നും സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും നമ്മുടെ രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാണിക്കണമെന്ന ഒരു പൊതുപ്രവര്‍ത്തകന്റെ കടമ നിര്‍വ്വഹിക്കുക മാത്രമേതാൻ ചെയ്തുള്ളൂ എന്നും മന്ത്രി പറഞ്ഞിരുന്നു.