കനകദുർഗയും വിളയോടി ശിവൻകുട്ടിയും വിവാഹിതരായി

single-img
5 July 2022

ശബരിമല വിവാദ കാലഘട്ടത്തിൽ മാധ്യമങ്ങളിൽ സാമൂഹിക പ്രവർത്തക കനകദുർഗയും മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടിയും വിവാഹിതരായി. പാലക്കാട് ജില്ലയിലെ ചിറ്റൂർ സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. രണ്ടു പേരുടെയും

ഇരുവരുടെയും വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്.ശബരിമല വിധിയുമായി സമരകാലത്താണ് താൻ കനകദുർഗയെക്കുറിച്ച് അറിയുന്നത്. കഴിഞ്ഞ മെയ് മാസം പരസ്പരം പരിചയപ്പെട്ടു. അടുത്ത സുഹൃത്തുക്കളായതോടെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് ശിവൻകുട്ടി പറയുന്നു. അയ്യങ്കാളി പടയുടെ കഥ പറഞ്ഞ ‘പട’ എന്ന സിനിമയ്ക്ക് അടിസ്ഥാനമായ യഥാർത്ഥ സംഭവത്തിലെ സമര നായകനാണ് വിളയോടി ശിവൻകുട്ടി

തങ്ങൾ വിവാഹിതരായെങ്കിലും ഇരുവരും അവരവരുടേതായ പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാര്യ- ഭർത്താക്കന്മാർ എന്നതിനപ്പുറം സഖാക്കളായി ഒന്നിച്ച് ജീവിക്കാനാണ് തീരുമാനം എന്ന് ഇരുവരും അറിയിക്കുകയും ചെയ്തു.