പിസി ജോര്‍ജിന് വേണ്ടി പീഡനക്കേസില്‍ ജസ്റ്റിസ് കെമാല്‍ പാഷ ഇടപെട്ടു; ആരോപണവുമായി പരാതിക്കാരി

single-img
5 July 2022

പിസി ജോര്‍ജ് പ്രതിയായ പീഡനക്കേസില്‍ അദ്ദേഹത്തിനായി റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ ഇടപെട്ടതായി പരാതിക്കാരിയുടെ ആരോപണം. കെമാല്‍ പാഷയ്ക്ക് എതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസ് എടുക്കണമെന്ന ആവശ്യവുമായി പരാതിക്കാരി ഡിജിപിക്ക് പരാതി കൈമാറി. ഇന്ന് രാവിലെയായിരുന്നു പരാതി നല്‍കിയത്.

പിസി ജോർജിന് വേണ്ടി കോടതി ജീവനക്കാരെഉൾപ്പെടെ സ്വാധീനിക്കാന്‍ കെമാല്‍ പാഷ ശ്രമിച്ചുയെന്നാണ് പരാതിക്കാരി ആരോപിക്കുന്നു . കേസില്‍ പി സി ജോര്‍ജിന് ജാമ്യം ലഭിച്ച ശേഷം ചില മാധ്യമങ്ങളിലൂടെ കെമാല്‍ പാഷ നടത്തിയ പ്രതികരണങ്ങള്‍ സ്വാധീനത്തിന്റെ തെളിവുകളായാണ് പരാതിക്കാരി ചൂണ്ടിക്കാണിക്കുന്നത്. ഇതോടൊപ്പം തന്നെ കെമാല്‍ പാഷയുടെ മൊബൈല്‍ ഫോണ്‍ രേഖകളും സംഭാഷണവും ശേഖരിക്കണമെന്ന ആവശ്യവും പരാതിക്കാരി ഉയർത്തുന്നു.