ചിത്രങ്ങള്‍ കണ്ടിട്ട് അച്ഛനെയും മോളെയും പോലെ; ഗോപി സുന്ദറിനും അമൃതയ്ക്കുമെതിരെ സൈബർ ആക്രമണം

single-img
5 July 2022

ഗായികയായ അമൃത സുരേഷ് സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയം പരസ്യപ്പെടുത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ സൈബർ ആക്രമണമാണ് ഇരുവര്‍ക്കും നേരിടേണ്ടി വന്നത്. പക്ഷെ ഇതിനെയൊന്നും വകവെയ്ക്കാതെ ഒരുമിച്ചുള്ള നിമിഷങ്ങള്‍ എല്ലാം ഫോട്ടോകളാക്കി ഇരുവരും ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ ഇരുവരും ഒന്നിച്ച് പങ്കുവെച്ച പുതിയ ചിത്രങ്ങളിലും സൈബറാക്രമണം തന്നെയാണ് നേരിടുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ കണ്ടിട്ട് അച്ഛനെയും മോളെയും പോലെയുണ്ടെന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.

അതേസമയം, ക്ഷേത്രസന്ദര്‍ശനവും സ്റ്റേജ് പരിപാടികളുമൊക്കെയായി സജീവമാണ് ഇരുവരും. ആവശ്യമില്ലാതെ തങ്ങളെ വിമര്‍ശിക്കുന്ന ഒരു പണിയുമില്ലാത്തവര്‍ക്ക് പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നുവെന്നുമായിരുന്നു ഇരുവരും സൈബർ ആക്രമണങ്ങളോട് പ്രതികരിച്ചത്.