മഴ ശക്തം; കാസർകോട് ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു

single-img
5 July 2022

കാസർകോട് ജില്ലയിൽ അതിശക്തമായി മഴ ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. അതേസമയം കേളേജുകള്‍ക്ക് അവധി ബാധകമല്ല.

കളക്ടർ പുറപ്പെടുവിച്ച ഉത്തരവിന്റെ പൂര്‍ണ രൂപം:

ജില്ലയില്‍ അതിശക്തമായ മഴ തുടരുകയും പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തില്‍ നാളെ (ജൂലൈ 6 ബുധനാഴ്ച )കാസര്‍കോട് ജില്ലയിലെ അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

കോളേജുകള്‍ക്ക് അവധി ബാധകമല്ല. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്.