കാശ്മീരില്‍ പിടിയിലായ ഭീകരന് ബിജെപി ബന്ധമെന്നത് വ്യാജ വാർത്ത; നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി

single-img
4 July 2022

ബിജെപിക്കെതിരെ വ്യാജവാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി അറിയിക്കുന്നു . കഴിഞ്ഞ ദിവസം കാശ്മീരില്‍ പിടിയിലായ ഭീകരന് ബിജെപി ബന്ധമുണ്ടെന്നത് വ്യാജവാര്‍ത്തയാണെന്ന് പാര്‍ട്ടി ഔദ്യോഗികമായി അറിയിക്കുകയുണ്ടായി..

കേരളത്തിലെ ചില മാധ്യമങ്ങള്‍ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത അതേപോലെ തന്നെ മലയാളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി അറിയിച്ചു.

ഇതുപോലെയുള്ള ദേശവിരുദ്ധ സമീപനത്തിനെതിരെ ഭാരതീയ ജനതാ പാര്‍ട്ടി കേരള ഘടകം നിയമ നടപടി സ്വീകരിക്കും- പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞദിവസം പിടിയിലായ ലഷ്‌കറെ ഭീകരന് ബിജെപി ബന്ധമുണ്ടെന്നായിരുന്നു ദേശീയമാധ്യമങ്ങളിലെ വാര്‍ത്തകള്‍. ജമ്മുവിലെ ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ ഐടി- സോഷ്യല്‍ മീഡിയ ഇന്‍ചാര്‍ജായ താലിബ് ഹുസൈന്‍ ഷായെ ആയുധസഹിതം പിടികൂടിയെന്നായിരുന്നു വാര്‍ത്ത വന്നിരുന്നത്.