സുരേഷ് ഗോപിയുടെ ‘പാപ്പന്റെ’ റിലീസ് പ്രഖ്യാപിച്ചു; ജൂലൈ 15ന് തിയേറ്ററുകളിലേക്ക്

single-img
4 July 2022

ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനായി ഒരുങ്ങുന്ന ചിത്രം ‘പാപ്പന്റെ’ റിലീസ് പ്രഖ്യാപിച്ചു. സിനിമ ജൂലൈ 15ന് തിയേറ്ററുകളില്‍ എത്തും. ഫ്രൈഡേ മാറ്റിനിയുടെ സോഷ്യൽ മീഡിയാ ട്വിറ്റര്‍ പേജിലൂടെയാണ് റിലീസ് തിയതി പുറത്തുവിട്ടത്.

ആര്‍ ജെ ഷാനാണ് ഈ സിനിമയ്ക്കായി തിരക്കഥയൊരുക്കിയിരിക്കുന്നത്. സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. മൂന്ന് പേരുടെ രണ്ടു തലമുറകളുടെ സംഗമമാണ് പാപ്പന്‍. പിതാവ് സുരേഷ് ഗോപിക്കൊപ്പം ഗോകുല്‍ സുരേഷും സിനിമയുടെ ഭാഗമാണ്.