ഗാന്ധി ചിത്രം എറിഞ്ഞുടച്ചത് എസ്എഫ്ഐ അല്ല; പോലീസ് റിപ്പോർട്ട്

single-img
4 July 2022

വയനാട്ടിൽ രാഹുൽഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രം തകർത്തതിൽ എസ്എഫ്ഐക്ക് പങ്കില്ലെന്ന് രണ്ടു വ്യത്യസ്തത പോലീസ് റിപ്പോർട്ടുകൾ. ജില്ലാ പോലീസ് മേധാവി ഡി ജി പിക്ക് നൽകിയ റിപ്പോർട്ടിലും, ക്രൈം ബ്രാഞ്ച് എസ് പി ക്രൈം ബ്രാഞ്ച് മേധാവിക്ക് നൽകിയ രണ്ടു വ്യത്യസ്തത റിപ്പോർട്ടുകളിൽ ആണ് ഈ കണ്ടത്തെൽ ഉള്ളത്.

രണ്ടു റിപ്പോർട്ടുകളും ആഭ്യന്തരവകുപ്പിന് കൈമാറി. സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്ന പോലീസ് ഫോട്ടോഗ്രാഫറുടെ ദൃശ്യങ്ങളും, മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങളുമാണ് റിപ്പോർട്ടിൽ തെളിവായി ചേർത്തിട്ടുള്ളത്.

അക്രമം കഴിഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ പോയശേഷം നാലുമണിക്ക് പോലീസ് ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങളിൽ മഹാത്മാഗാന്ധിയുടെ ചിത്രം ചുവരിലും ഫയലുകൾ മേശപ്പുറത്തും ഇരിക്കുന്നത് വ്യക്തമാണ്. തുടർന്ന് ഫോട്ടോഗ്രാഫർ താഴെയിറങ്ങുമ്പോൾ യുഡിഎഫ് പ്രവർത്തകർ മുകളിലേക്ക് കയറിപ്പോയി വീണ്ടും നാലരയ്ക്ക് ഫോട്ടോഗ്രാഫർ മുകളിൽ വന്നു എടുത്ത ചിത്രങ്ങളിൽ ഓഫീസിൽ ആ സമയം യുഡിഎഫ് പ്രവർത്തകർ ഉള്ളതായും ഒരു ഫോട്ടോ താഴെ കിടക്കുന്നതായി കാണാം. നാലുമണിക്ക് ചുവരിൽ കണ്ട ഗാന്ധി ചിത്രം അവിടെ ഉണ്ടായിരുന്നില്ല. മാത്രമല്ല ഫയലുകൾ വാരിവലിച്ചിട്ടതും ചിത്രങ്ങളിൽ വ്യക്തമായി കാണുന്നതായി റിപ്പോർട്ടിൽ പറയുന്നു