എകെജി സെന്റർ ആക്രമണം; അന്വേഷണം വഴിമുട്ടി

single-img
4 July 2022

എകെജി സെന്റർ ആക്രമണ കേസിൽ പ്രതിയെ കണ്ടെത്താനാകാതെ അന്വേഷണസംഘം. മുപ്പതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച എങ്കിലും മെഡിക്കൽ കോളേജിന് സമീപം പൊട്ടക്കുഴി വരെയുള്ള ദൃശ്യങ്ങൾ മാത്രമാണ് ലഭിച്ചത്. അതേ സമയം സംഭവസ്ഥലത്ത് പരിസരത്തെ ക്യാമറ ദൃശ്യങ്ങളിൽ കണ്ട ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്. അക്രമണം നടന്ന രാത്രിയിൽ അസ്വാഭാവികമായ രീതിയിൽ വാഹനവുമായി നിൽക്കുന്ന ഒരാളെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്തു വരികയാണ്.

പൊട്ടക്കുഴിക്ക് ശേഷമുള്ള ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വാഹനം കടന്നുപോകുന്നത് കണ്ടെത്താനായില്ല. കഴിഞ്ഞദിവസം കസ്റ്റയിൽ എടുത്ത ആൾക്ക് ഈ കേസുമായി ഒരു ബന്ധവും ഇല്ല എന്ന് ചോദ്യം ചെയ്യലിൽ മനസ്സിലായി. ഇയാൾ ജനറൽ ആശുപത്രിക്ക് സമീപം തട്ടുകട നടത്തുന്ന ആളാണ്. കച്ചവടവുമായി ബന്ധപ്പെട്ട പോയതാണെന്നും കണ്ടെത്തി. ചുവന്ന സ്കൂട്ടറിൽ കടന്നു പോകുന്നത് ഇയാളായിരുന്നു. സംഭവസമയത്ത് ഈ ഭാഗത്ത് ഉപയോഗിച്ച മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. സംശയമുള്ള ഇടങ്ങളിൽ അന്വേഷണസംഘം ഞായറാഴ്ച പരിശോധന നടത്തി. സൈബർ സെല്ലിന്റെ അടക്കം മൂന്ന് അസിസ്റ്റന്റ് കമ്മീഷണർ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്