എകെജി സെന്റർ ആക്രമിച്ച പ്രതി എവിടെ? രണ്ടു ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാവാതെ കേരള പോലീസ്

single-img
3 July 2022

എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞിട്ട് രണ്ടു ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാവാതെ കേരള പോലീസ്. എഡിജിപി വിജയ് സാഖറെയുടെയും സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാറിന്റെയും നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ. കൂടാതെ അസിസ്റ്റന്റ് കമ്മീഷണർ ഡികെ ദിനിലിന്റെ നേതൃത്വത്തിൽ 14 അംഗ സംഘത്തിനാണ് അന്വേഷണ. ചുമതല ഡെപ്യൂട്ടി കമ്മീഷണർ എ നസീം മേൽനോട്ടം വഹിക്കും. പക്ഷേ ഇതുവരെ പ്രതിയെ മാത്രം കിട്ടിയില്ല.

സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പുരോഗതിയുണ്ടെന്ന് പറയുന്ന പൊലീസിന് ഇപ്പോഴും പ്രതിയുടെ കാര്യത്തിൽ വ്യക്തതയില്ല.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 24നാണ് ഇരുചക്ര വാഹനത്തിൽ എത്തിയ അജ്ഞാതൻ എകെജി സെന്ററിലേക്ക് ബോംബെറിയുന്നത്. 1 32 മിനിറ്റ് മാത്രമാണ് അക്രമണത്തിന് എടുത്ത സമയം. എകെജി സെന്ററിൽ നിന്നും കുന്നുകുഴി ജംഗ്ഷനിലേക്ക് ഉള്ള ചെറിയ റോഡിലൂടെയാണ് അക്രമിയെത്തിയതും, തുടർന്ന് എകെജി സെന്ററിലേക്ക് വാഹനം നിന്നശേഷം യു ടേൺ എടുത്ത് വീണ്ടും കുന്നുകുഴി ഭാഗത്തേയ്ക്ക് പോയി 5 സെക്കൻഡ് കഴിഞ്ഞ് വീണ്ടും എത്തി ബോംബ് എറിഞ്ഞശേഷം കുന്നുകുഴി ഭാഗത്തേക്ക് പോയി. അവിടെ നിന്നും വരമ്പശേരി ജംഗ്ഷനിൽ എത്തി ഇവിടെ രണ്ടായി തിരിയുന്നു ഗവൺമെന്റ് ലോ കോളേജ് ജംഗ്ഷനിലേക്കും കണ്ണൻമൂല ഭാഗത്തേക്കും രണ്ടുഭാഗത്തെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.

സ്ഫോടക വസ്തു എറിഞ്ഞ പ്രതിയ്ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചുവെന്നാണ് സൂചനയെങ്കിലും പ്രതിയെയും സഹായിയെയും കുറിച്ച് വ്യക്തമായ സൂചനകളില്ല. അതിനിടെ എകെജി സെൻററിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്.