ബംഗാള്‍, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ബിജപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു: പ്രധാനമന്ത്രി

single-img
3 July 2022

ബംഗാള്‍, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലുള്ള ബിജെപി പ്രവർത്തകർക്ക് പ്രത്യേകം അഭിനന്ദനങ്ങളുമായി ഹൈദരാബാദില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി . ഈ സംസ്ഥാനങ്ങളിലുള്ള ബിജപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നെന്നും വെല്ലുവിളികള്‍ക്കിടയിലും പ്രവര്‍ത്തിക്കുന്ന ഇവിടങ്ങളിലെ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും മോദി പറഞ്ഞു.

ഇതോടൊപ്പം തന്നെ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെതിരെയും കോണ്‍ഗ്രസിനെതിരെയും മോദി ആഞ്ഞടിച്ചു. രാഷ്ട്രീയ പാർട്ടികളിലെ കുടുംബ വാഴ്ച അവസാനിപ്പിക്കേണ്ട സമയമായെന്നും കുടുംബവാഴ്ച രാഷ്ട്രീയത്തെ യുവാക്കള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കോൺഗ്രസിന്റെ പേര് പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു.