പി സി ജോര്‍ജിനെതിരെ പീഡന പരാതി; അറസ്റ്റ് ഉടൻ

single-img
2 July 2022

പീഡനപരാതിയില്‍ പി സി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു. സോളാര്‍ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിലെ മുറിയില്‍ വിളിച്ചുവരുത്തി പി സി ജോര്‍ജ് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. കൂടാതെ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും പരാതിക്കാരി പറയുന്നു.

തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പി സി ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.

പരാതിക്കാരി മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി പി സി ജോര്‍ജിനെതിരെ പരാതി നല്‍കുകയായിരുന്നു. ഗൂഢാലോചനക്കേസില്‍ സാക്ഷിയായ പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. അപ്പോഴാണ് പീഡന ശ്രമം സംബന്ധിച്ച് വെളിപ്പെടുത്തിയത്.