ഞാന്‍ പ്രതികാരം ചെയ്യും: പി.സി ജോര്‍ജ്‌

single-img
2 July 2022

തന്നോട് ചെയ്തതിനെല്ലാം പിണറായി വിജയനോട് പ്രതികാരം ചെയ്യുമെന്ന് പി സി ജോർജ്. പിണറായി വിജയന് വട്ട് ഇളകിയിരിക്കുകയാണെന്ന്, സരിതയുടെ പ്രതികരണങ്ങള്‍ക്ക് മറുപടി ഇല്ല. പിണറായിക്ക് അധികാരം പോകുമോയെന്ന പേടിയാണ്. നിരന്തരം കേസെടുത്തു തന്നെ വേട്ടയാടുകയാണ്. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കും എന്നും പി സി ജോർജ് പറഞ്ഞു.

ഇന്ന് 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് പോലീസ് പിസി ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തലുകള്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നതാണ് കേസ്. പി സി ജോര്‍ജും സ്വപ്ന സുരേഷുമാണ് കേസിലെ മുഖ്യ പ്രതികള്‍.

ഗൂഢാലോചന നടത്തി വെളിപ്പെടുത്തലുകള്‍ നടത്താന്‍ പി സി ജോര്‍ജ് തന്നെ പ്രേരിപ്പിച്ചുവെന്ന് കേസിലെ സാക്ഷിയായ സരിത എസ് നായര്‍ രഹസ്യമൊഴി നല്‍കിയിരുന്നു. ഈ രഹസ്യമൊഴി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം പിസിയെ ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷിനും നോട്ടീസ് നല്‍കിയെങ്കിലും ഇതുവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇഡിയുടെ ചോദ്യം ചെയ്യല്‍ തുടരുന്നതിനാല്‍ പോലീസിന് മുന്നില്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് സ്വപ്ന അറിയിച്ചിട്ടുള്ളത്. ഗൂഢാലോചന കേസില്‍ ഇന്നലെ സ്വപ്ന ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസിലെ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തിരുന്നു