പിസി ജോർജിനെതിരായ ആരോപണം മുഖ്യമന്ത്രിക്ക് നേരിട്ട് ഇടപെടലുള്ള ഗൂഢാലോചന: ശോഭ സുരേന്ദ്രൻ

single-img
2 July 2022

പിസി ജോർജിന്റെ അറസ്റ്റിലേക്ക് നയിച്ച ആരോപണം ഗൂഢാലോചനയുടെ ഭാഗമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സംസ്ഥാന മുഖ്യമന്ത്രിക്ക് നേരിട്ട് ഇടപെടലുള്ള ഗൂഢാലോചനയാണ്. സ്വർണ്ണക്കടത്ത് കേസ് വഴി തിരിച്ച് വിടാനുള്ള ശ്രമമാണ് നടക്കുന്നത്.

പിസി ജോർജിനെതിരായ പരാതി മനപൂർവം പറയിപ്പിച്ചതാണ്. ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് കഴിഞ്ഞ കുറേനാളുകളായി നടന്നുകൊണ്ടിരിക്കുന്ന നാടകങ്ങൾ കേരളത്തിലെ ജനങ്ങളുടെ മുൻപിൽ മറനീക്കി പുറത്തുവരികയാണ്.

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ ഇപ്പോഴാണോ പൊലീസിന് നടപടി സ്വീകരിക്കാൻ ബോധോദയം ഉണ്ടായതെന്ന് ചോദിച്ച ശോഭ സുരേന്ദ്രൻ, ഇക്കാര്യത്തിൽ ഉന്നത പൊലീസ് അധികാരികൾ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.