രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തുന്നു; കര്‍ശന സുരക്ഷയൊരുക്കാൻ പോലീസ്

single-img
1 July 2022

വയനാട്ടിലെ തന്റെ ഓഫീസ് ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ കണ്ണൂർ വിമാന താവളത്തിൽ വിമാനമിറങ്ങുന്ന അദ്ദേഹം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് എത്തുന്നത്. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് അദ്ദേഹത്തെ വിമാനത്താവളത്തിലെത്തി സ്വീകരിക്കും.

അതേസമയം, ഇന്നലെ രാത്രി വൈകി നടന്ന എകെജി സെന്റര്‍ ആക്രമണത്തിന്റെ ഭാഗമായി കനത്ത ജാഗ്രതയിലാണ് പൊലീസ്. അതുകൊണ്ടുതന്നെ വിമാനത്താവളം മുതല്‍ വയനാട് വരെ കര്‍ശന സുരക്ഷ ഒരുക്കാനാണ് പൊലീസിന്റെ നീക്കം. ഇതിനായി മാത്രം അഞ്ച് ഡിവൈഎസ്പിമാരുടെ സംഘം രാഹുലിനെ വയനാട് അതിർത്തി വരെ അനു​ഗമിക്കും.

ഇതിനോടകം തന്നെ കണ്ണൂര്‍, വയനാട് ജില്ലകളില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. രാഹുൽ വിമാനത്താവളത്തില്‍ നിന്ന് വയനാട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് കണ്ണൂര്‍ ഡിസിസിയുടെ നേതൃത്വത്തില്‍ ഏഴിടങ്ങളില്‍ സ്വീകരണ പരിപാടികള്‍ നിശ്ചയിച്ചിട്ടുണ്ട്.