ബഫര്‍സോണ്‍ വിഷയത്തിൽ രാഹുൽ ഗാന്ധി പറഞ്ഞത് കള്ളം: മന്ത്രി വി.ശിവൻകുട്ടി

single-img
1 July 2022

ബഫര്‍സോണ്‍ വിഷയത്തിൽ തന്‍റെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല എന്ന രാഹുൽ ഗാന്ധിയുടെ വാദം കള്ളമെന്നു മന്ത്രി വി ശിവൻകുട്ടി. വയനാട് എം പി രാഹുൽ ഗാന്ധി ബഫർ സോൺ വിഷയത്തിൽ 2022 ജൂൺ 8 നാണ് മുഖ്യമന്ത്രിക്ക് കത്ത് അയക്കുന്നത്. ഇത് മുഖ്യമന്ത്രിയുടെ ഓഫിസിൽ 2022 ജൂൺ 13 ന് ലഭിക്കുകയുണ്ടായി. അതിനെ തുടർന്ന് 2022 ജൂണ്‍ 23 ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയിട്ടുണ്ട് എന്നാണ് ശിവൻകുട്ടി ഫെസ്ബൂക് പോസ്റ്റിലൂടെ പറഞ്ഞത്.

കോടതി വിധിക്ക് ശേഷം ബഫർ സോൺ വിഷയത്തിൽ ഉയർന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കണമെന്നും, വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്ന് കത്ത് പുറത്തു വിട്ടുകൊണ്ട് ശിവൻ കുട്ടി പറഞ്ഞത്. ഇതോടെ ബഫര്‍സോണ്‍ വിഷയത്തിൽ തന്‍റെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല എന്ന് പ്രസംഗിച്ച രാഹുൽ ഗാന്ധി വെട്ടിലായിരിക്കുകയാണ്.

നേരത്തെ ബഫർസോൺ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നിലപാടുകൾക്കെതിരെ യുഡിഎഫ് നടത്തിയ റാലി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് എം പി രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.