എകെജി സെന്റർ ആക്രമണം: ബോംബ് എറിഞ്ഞത് പരിശീലനം ലഭിച്ചയാൾ എന്ന് പോലീസ്

single-img
1 July 2022

എകെജി സെന്ററിനു നേരെ ബോംബെറിഞ്ഞതു സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യാൻ പരിശീലനം കിട്ടിയ ആളെന്ന് പൊലീസ്. ബോംബെറിഞ്ഞ എറിഞ്ഞ രീതി ഉൾപ്പടെ പരിശോധിച്ചാണ് പോലീസ് ഇത്തരം ഒരു നിഗമനത്തിൽ എത്തിയത്. ബോംബെറിഞ്ഞ ആളുടെ കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നു. ബോംബെറിഞ്ഞ സമയത്ത് മറ്റൊരു ബൈക്ക് എകെജി സെന്ററിനു മുന്നിലെ ഇടറോഡിലൂടെ കടന്നു പോയതാണ് മറ്റു ആളുകളുടെ പങ്ക് ബലപ്പെടുത്തുന്നത്.

ഒരു മിനിറ്റും 32 സെക്കൻഡുമാണ് പരിസരം നിരീക്ഷിക്കുന്നതിനും ബോംബെറിയുന്നതിനും അക്രമി എടുത്തത്. സ്ഥലത്തെക്കുറിച്ച് കൃത്യമായ അറിവുള്ളയാളാണ് ഇതെന്ന സംശയം ബലപ്പെടാനുള്ള കാരണം ഇതാണ്. രാത്രി 11.23ന് ശേഷമാണ് അക്രമി ബൈക്കിലെത്തി നിരീക്ഷണം ആരംഭിക്കുന്നത്. സ്ഫോടക വസ്തു എറിഞ്ഞശേഷം പോകുന്നത് 11.24ന് ആണ്. അക്രമത്തിനുശേഷം ഇയാൾ കുന്നുകുഴി ജംഗ്ഷനിലൂടെ പോകുന്ന ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.

ഈ രണ്ടു ഭാഗത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. മുപ്പതോളം സിസിടി ക്യാമറകളുടെ ദൃശ്യങ്ങൾ ഇതിനോടകം ശേഖരിച്ചു. സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.