എകെജി സെന്‍റർ ആക്രമണം; നാട്ടിൽ അരാജകത്വം സ്യഷ്ടിക്കുകയാണ് അക്രമികളുടെ ലക്‌ഷ്യം: കാനം രാജേന്ദ്രൻ

single-img
1 July 2022

കഴിഞ്ഞ ദിവസം രാത്രി വൈകി നടന്ന എ കെ ജി സെന്‍ററിന് നേരെ നടന്ന ആക്രമണം വൻ ഗൂഢാലോചനയുടെ ഭാഗമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . സംസ്ഥാനത്തെ സി പി എമ്മിനെതിരേയും എൽ ഡി എഫിനെതിരേയുമുള്ള ആസൂത്രിത ആക്രമണത്തിന്‍റെ ഭാഗമായാണ് എ കെ ജി സെന്‍ററിനെതിരെ ആക്രമണം നടന്നത്.

ഇതിലൂടെ നാട്ടിൽ അരാജകത്വം സ്യഷ്ടിക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ആക്രമണം ഉണ്ടായ എ കെ ജി സെന്‍റർ സന്ദർശിച്ച ശേഷം ഇന്ന് പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ. കഴിഞ്ഞ ദിവസം 11.30യോടെ ആണ് എ കെ ജി സെന്‍ററിലേക്ക് ആക്രമണം ഉണ്ടായത്.

ഒരു സ്കൂട്ടറിലെത്തിയ ആൾ എ കെ ജി സെന്‍ററിൻറെ ഭിത്തിയിലേക്ക് സ്ഫോടന വസ്തു എറിയുകയായിരുന്നു. ശക്തമായ ശബ്ദത്തോടെയാണ് സ്ഫോടനം ഉണ്ടായതെന്ന് എ കെ ജി സെൻററിൽ ഉണ്ടായിരുന്ന മുതിർന്ന സി പി എം നേതാവ് പി കെ ശ്രീമതിയും ഓഫിസ് സെക്രട്ടറിയും പറയുകയുണ്ടായി.