നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം: വി മുരളീധരന്‍

single-img
30 June 2022

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. വിദേശകാര്യ വകുപ്പിന്റെ അനുമതി ഇല്ലാതെ യുഎഇ കോണ്‍സുലേറ്റിലെ കരാര്‍ ജീവനക്കാരന് ഡിപ്ലോമാറ്റിക് ഐഡി നല്‍കിയത് ഗുരുതരമായ വീഴ്ച ആണ് എന്ന് വി മുരളീധരന്‍ പറഞ്ഞു. രാജ്യത്തെ നാണം കെടുത്തുന്നതാണെന്നും, ആ ഡിപ്ലോമാറ്റിക് ഐഡി ഉപയോഗിച്ചുകൊണ്ടാണ് കറന്‍സി ഇന്ത്യക്ക് പുറത്ത് കൊണ്ടുപോയതെന്നാണ് ആരോപണം എന്നും മന്ത്രി പറഞ്ഞു.

ഇത് ആസൂത്രിതമായി നടന്ന വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. ബാഗ് കൊണ്ടുപോയത് ഈജീപ്ഷ്യന്‍ പൗരനായ ഖാലിദാണ്. കേരള സര്‍ക്കാരിലെ ഉന്നതരായ ആര്‍ക്കൊക്കെയോ രഷ്ട്രവിരുദ്ധ കാര്യങ്ങള്‍ ചെയ്യാനായി വിദേശ പൗരനായ കരാര്‍ ജീവനക്കാരന് കേരള ഗവണ്‍മെന്റ് നയതന്ത്ര പരിരക്ഷ നല്‍കുന്നു. ഭാവിയില്‍ പ്രശ്‌നമുണ്ടായാല്‍, അയാളിലേക്ക് എത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് മുന്‍കൂട്ടി തിരിച്ചറിഞ്ഞാണ് വിദേശ പൗരനെ ഉപയോഗിച്ചത് എന്നും വി മുരളീധരന്‍ പറഞ്ഞു.

കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. വിദേശ കോണ്‍സുലേറ്റുകള്‍ ഒരു സംസ്ഥാന സര്‍ക്കാരുമായും നേരിട്ട് ഇടപെടാന്‍ പാടില്ലെന്ന് ഡിപ്ലൊമാറ്റിക് ഹാന്‍ബുക്കില്‍ കൃത്യമായി പറയുന്നുണ്ട്. എന്തുകൊണ്ട് കേന്ദ്ര വിദേശകാര്യ വകുപ്പിനെ അറിയിച്ചില്ല എന്നും വി മുരളീധരന്‍ ചോദിച്ചു.