സ്വപ്ന സുരേഷിന്റെ സ്വർണ്ണം കണ്ടു കെട്ടാൻ എൻ ഐ എ അപേക്ഷ നൽകി

single-img
30 June 2022

നയതന്ത്ര പാർസൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പക്കൽ നിന്നും പിടിച്ചെടുത്ത സ്വർണാഭരണങ്ങളും ഡോളറും താൽക്കാലികമായി കണ്ടുകിട്ടാനുള്ള അനുമതി തേടി ദേശീയ അന്വേഷണ ഏജൻസി വിചാരണ കോടതിയിൽ അപേക്ഷ നൽകി.

കേസിൽ യുഎപിഎ ചുമത്തി ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തശേഷം എൻഐഎ നടത്തിയ തിരച്ചിലിൽ കസ്റ്റഡിയിലെടുത്ത സ്വർണാഭരണങ്ങളും ഡോളറും തിരികെ ആവശ്യപ്പെട്ട് സ്വപ്ന ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് എൻ ഐ എ ഡോളറും ആഭരണങ്ങളും താൽക്കാലികമായി കണ്ടുകെട്ടാൻ എന്ന ഈ അനുവാദം തേടിയത്. സ്വപ്നയുടെ ഹർജി ജൂലൈ രണ്ടിന് എൻഐഎ കോടതി പരിഗണിക്കും.

കഴിഞ്ഞ ദിവസം സ്വപ്നയ്ക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് ഇഡി എറണാകുളം ജില്ലാ കോടതിയില്‍അറിയിച്ചതിനു പിന്നാലെയാണ് ദേശീയ അന്വേഷണ ഏജൻസിയും സ്വപ്നക്കെതിരെ നിലപാട് സ്വീകരിക്കുന്നത്.