രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നു; മരണം 39

single-img
30 June 2022

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നു. ഇന്നലെ പതിനെട്ടായിരത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 122 ദിവസത്തിന് ശേഷമാണ് വൈറസ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നത്.

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 39 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,116 ആയി. നിലവിൽ ചികത്സയിൽ കഴിയുന്നവരുടെ എണ്ണം 1,04,555 ആണ്. 13, 827 പേര്‍ ഇന്നലെ രോഗമുക്തി നേടി.

രാജ്യത്തെ ഭൂരിഭാഗം രോഗികള്‍ കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ഇന്നലെ കേരളത്തില്‍ 4,500ലധികം പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ 3,500ലധികമാണ് പ്രതിദിനരോഗികളുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.16 ശതമാനമാണ്.