കര നാവികസേനകൾക്കായുള്ള അഗ്നിപഥ് രജിസ്ട്രേഷൻ നാളെ മുതൽ

single-img
30 June 2022

കര-നാവികസേനകൾക്കായുള്ള അഗ്നിപഥ് രജിസ്ട്രേഷൻ വെള്ളിയാഴ്ച ആരംഭിക്കും. നാവികസേനയിലേക്ക് വനിതകൾക്കും അപേക്ഷിക്കാം.

ഒക്ടോബറിൽ നടത്തുന്ന ഓൺലൈൻ പരീക്ഷയുടെയും ശാരീരിക വൈദ്യപരിശോധനയും അടിസ്ഥാനത്തിലായിരിക്കും നാവിക അഗ്നി വീരന്മാരെ തിരഞ്ഞെടുക്കുക. നവംബർ 21 നു ഒഡീഷയിലെ നാവിക സേനാ താവളത്തിൽ ഇവർക്ക് അടിസ്ഥാന പരിശീലനം ആരംഭിക്കും.

മറ്റുസേനകൾ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായി ഓൺലൈൻ പരീക്ഷ നടത്തുമ്പോൾ കരസേന റിക്രൂട്ട്മെന്റ് റാലിയാണ് ആദ്യം നടത്തുക. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ രാജ്യത്തെമ്പാടും 83 റാലികൾ ഇത്തരത്തിൽ സംഘടിപ്പിക്കും. ശാരീരികവൈദ്യ പരിശോധനയുടെയും ഒക്ടോബറിൽ നടത്തുന്ന പരീക്ഷയുടെയും അടിസ്ഥാനത്തിലാകും കരസേനയുടെ തെരഞ്ഞെടുപ്പ്. ഡിസംബറിൽ ആദ്യ ബാച്ചിന്റെ പരിശീലനം ആരംഭിക്കും

17 വയസ്സ് മുതൽ 21 വയസ്സ് വരെയുള്ള യുവാക്കൾക്ക് സൈന്യത്തിൽ ചേരാനുള്ള പദ്ധതിയാണ് അഗ്നിപഥ്. ആദ്യ ബാച്ചിന് ഉയർന്ന പ്രായപരിധി രണ്ടു വർഷത്തെ ഇളവ് അനുവദിച്ചിട്ടുള്ളതിനാൽ 23 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കഴിഞ്ഞ രണ്ടു കൊല്ലമായി തെരഞ്ഞെടുപ്പ് നടക്കാത്തതിനാൽ ആണ് ഈ ഇളവ്