ഐപിഎസ് ലഭിച്ചതോടെ വിരമിച്ച 11 പോലീസ് ഉദ്യോഗസ്ഥർ തിരിച്ചെത്തും

single-img
30 June 2022

സംസ്ഥാന പോലീസിലെ 23 എസ്പി മാർക്ക് ഐപിഎസ് നൽകാൻ തീരുമാനിച്ചതോടെ സേനയിൽ നിന്നും വിരമിച്ച 11 പേർക്ക് തിരികെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. ഇവർക്ക് 60 വയസ്സ് വരെ സേനയിൽ തുടരാനാകും.

കഴിഞ്ഞദിവസം നടന്ന യുപിഎസി സെലക്ഷൻ കമ്മിറ്റി യോഗത്തിലാണ് 2019 വർഷത്തെ കേരളത്തിന്റെ പട്ടികക്ക് അംഗീകാരം നൽകിയത് ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ ഇറങ്ങും.

2018 ൽ 9 പേർക്കാണ് സംസ്ഥാന പോലീസിൽ നിന്ന് ഐപിഎസ് നൽകിയത്. അതിനു പിന്നാലെ 2019 2020 ബാച്ചിന്റെ പട്ടിക സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ചു. എന്നാൽ യുപിഎസ് സെലക്ഷൻ കമ്മിറ്റി യോഗം ചേരാത്ത ഈ സാഹചര്യത്തിൽ ഈ 11 പേർ വിരമിച്ചിരുന്നു.

2019 20 വർഷങ്ങളിൽ ജോലി ചെയ്യുകയും ആ വർഷം വിരമിക്കുകയും ചെയ്ത ഏതാനും ഉദ്യോഗസ്ഥർ വിരമിച്ചതിന്റെ പേരിൽ തങ്ങളെ ഐപിഎസ് ലഭിക്കുന്നതിൽ നിന്നും ഒഴിവാക്കരുത് എന്ന് കാട്ടി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിന്ന് അനുകൂല ഉത്തരവ് നേടിയിരുന്നു. ഐപിഎസ് അനുവദിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറക്ക് പോലീസിൽ ഇന്ത്യ തലപ്പത്ത് അഴിച്ചു പണിയും ഉണ്ടാകും