സുബൈർ മുഹമ്മദിന് പിന്തുണയുമായി യുഎൻ

single-img
29 June 2022

എഴുതിയതും ചെയ്തതും പറഞ്ഞതുമായ കാര്യങ്ങളുടെ പേരിൽ മാധ്യമപ്രവർത്തകരെ ജയിലിലടയ്ക്കരുതിന്നു യുഎൻ. ആൾട്ട് ന്യൂസ്‌ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ അറസ്റ്റിന് മറുപടിയായി യുഎൻ പ്രസിഡന്റ് അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക് പറഞ്ഞു. ഒരു തരത്തിലുമുള്ള പീഡനങ്ങൾക്കും വിധേയരാകാതെ സ്വതന്ത്രമായി പ്രവർത്തിക്കാൻ മാധ്യമപ്രവർത്തകർക്ക് അവസരം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാധ്യമപ്രവർത്തകരെ സ്വതന്ത്രമായി പെരുമാറാനും ഇടപെടാനും അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുബൈറിന്റെ ജാമ്യത്തിനായി യുഎൻ വാദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് , “ഇവിടെ ഇരിക്കുന്നവർ ഉൾപ്പെടെ എല്ലാ മാധ്യമപ്രവർത്തകരും പൂർണ്ണ സ്വാതന്ത്ര്യം അർഹിക്കുന്നു” എന്നായിരുന്നു മറുപടി.

പ്രമുഖ വസ്തുതാന്വേഷണ വെബ്സൈറ്റായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ സുബൈർ മുഹമ്മദിനെ നാലു ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുനൽകാൻ ഡൽഹി കോടതി അനുമതി നൽകി. സുബൈറിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ജനങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്ന ട്വീറ്റുകൾ സുബൈർ പുറത്തുവിട്ടത് ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനാണെന്ന് പൊലീസ് കോടതിയിൽ ആരോപിച്ചു

.