സ്‌പ്രിംഗ്ളറിലെ ബുദ്ധികേന്ദ്രം വീണ വിജയൻ: സ്വപ്‌ന സുരേഷ്

single-img
29 June 2022

മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ ആരോപണങ്ങളുമായി വീണ്ടും സ്വപ്‌ന സുരേഷ്. സ്പ്രിങ്‌ളർ വഴി ഡാറ്റബേസ് വിറ്റതിന് പിന്നിൽ വീണ വിജയൻ ആണെന്ന് സപ്ന സുരേഷ്.


സ്പ്രിങ്‌ളർ വഴി ഡാറ്റബേസ് വിറ്റെന്ന് തന്നോട് പറഞ്ഞത് ശിവശങ്കർ ആണെന്നും, അതിൽ ശിവശങ്കർ ബലിയാടാവുകയായിരുന്നു എന്നും സ്വപ്ന പറഞ്ഞു. സ്പ്രിങ്‌ളർ വിഷയത്തിൽ എക്‌സോലോജിക്കിന്റെ ഇടപെടൽ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജൻസികൾക്ക് നൽകിയിട്ടുണ്ട് എന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു

കൂടാതെ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളമാണെന്നും, പരിശുദ്ധമായ നിയമ സഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു എന്നും സപ്ന സുരേഷ് പറഞ്ഞു. 2016 മുതൽ 2120 വരെ പല തവണ ക്ലിഫ് ഹൗസിൽ രഹസ്യ മീറ്റിങ്ങിന് താൻ തനിച്ച് പോയിട്ടുണ്ട് എന്നും സ്വപ്ന പറഞ്ഞു.

ഷാർജ ഭരണാധികാരിക്ക് കൈക്കൂലി നൽകിയെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല എന്നും, താൻ പറയാത്ത കാര്യം പറയരുത് എന്നും അവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.