മോദിയുടെ ലക്‌ഷ്യം ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കൽ: ആര്‍. ബി. ശ്രീകുമാര്‍

single-img
29 June 2022

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുകയാണ് മോദിയുടെ ലക്ഷ്യമെന്ന് ഗുജറാത്ത് മുൻ ഡിജിപി ആർ ബി ശ്രീകുമാർ. അറസ്റ്റിന് മുമ്പ് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അദ്ദേഹം ഒരു അസാമാന്യനായ നേതാവാണ്. തന്റെ ലക്ഷ്യം എന്താണെന്നും അത് എങ്ങനെ നേടാമെന്നും കൃത്യമായി അറിയാവുന്ന ഒരു നേതാവാണ് മോദിയെന്നും ആർ ബി ശ്രീകുമാർ പറഞ്ഞു.

ഗുജറാത്ത് കലാപത്തിൽ സർക്കാർ ഏജൻസികളും കലാപകാരികളും തമ്മിലുള്ള ഒത്തുകളികൾക്കെതിരെ ആദ്യമായി വിരൽ ചൂണ്ടിയ വ്യക്തിയാണ് ഗുജറാത്ത് മുൻ ഡിജിപി ആർ ബി ശ്രീകുമാർ. കേരളത്തിലാണ് ശ്രീകുമാർ ജനിച്ചു വളർന്നത്. 1971ൽ ഐ.പി.എസ് ഓഫീസറായ ശ്രീകുമാറിനെ 2002 ഏപ്രിലിലാണ് എ.ഡി.ജി.പിയായി ഗുജറാത്ത് സർക്കാർ നിയമിക്കുന്നത്. പിന്നീട് 2007ൽ വിരമിക്കുന്നത് വരെ ഗുജറാത്തിൽ തന്നെയാണ് തന്‍റെ കരിയർ മുഴുവനും അദ്ദേഹം ചിലവഴിച്ചത്